Saturday, 22 October 2016

ഇസ്ലാമിക വിമോചന ദൈവശാസ്ത്രം ഇന്ത്യയിൽ

ലോകത്തിന്നു ആഗതരായിട്ടുളള ദൈവദൂതന്മാരായ പ്രവചകന്മാർ അവതരിപ്പിച്ച ധാർമിക സന്ദേശത്തെ ഒരു വിമോചന പ്രത്യയശാസ്‌ത്രം എന്ന നിലക്ക് സമീപിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയും സമാന ചിന്താഗതിക്കാരും ചെയ്യുന്നത്. വിമോചനം എന്നത് ഒരേ സമയം ആത്മീയവും രാഷ്ട്രീയവുമാണ്. ജമാഅത്ത് സ്പിരിച്ച്വൽ ഇസ്ലാമിന്റെയോ പൊളിറ്റിക്കൽ ഇസ്ലാമിന്റെയോ അല്ല, മറിച്ച് യഥാർത്ഥ ഇസ്ലാമിന്റെ വക്ത കളത്രേ (ഇസ്ലാമും ഇസ്ലാമിസവും- മുഹമ്മദ് ശമീം). ഉപര്യുക്ത ഉദ്ധരണിയിൽ ലേഖകൻ സമർത്ഥിക്കുന്നത് ഇസ്‌ലാം എന്ന ദർശനത്തെ വിമോചന പ്രത്യയശാസ്ത്രമായി അവതരിപ്പിക്കുകയാണ് ജമാഅത്തെ ഇസ്ലാമി ച്ചെയ്തത് എന്നാണ്. ഇസ്ലാമിന്റെ വിമോചന സങ്കൽപങ്ങളെ കുറിച്ച് ഇതിനോടകം ഒരുപ്പാട് ചർച്ചകളും സംവാദങ്ങളും അരങ്ങേറിയിട്ടുണ്ട് ഇന്നു ഏറെ സുപരിചിതമായ വിമോചന ദൈവശാസ്ത്രത്തിന്റെ ഇസ് ലാമിക പ്രതിനിധാനമാണ് ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമി നിർവഹിക്കുന്നത്. കേരളത്തിൽ വിമോചന ദൈവശാസ്ത്രം വികാസം കൈവരിക്കുന്നത് കെ.സി വർഗീസിന്റെ എഴുത്തുകളിലുടെയാണ്. ജമാഅത്തിനു പുറത്ത്  ഇസ്ലാമിക വിതാനത്തിൽ നിന്നു കൊണ്ടുളള സമീപനങ്ങൾ സ്വീകരിച്ചവരിൽ ഒരാളായി അസ്ഗറലി എഞ്ചിനിയറെ നമ്മുക്ക് കാണാവുന്നതാണ്. ആഗോള തലത്തിൽ ഇസ്ലാമിന്റെ പുതിയ സഞ്ചാരപാത നിർണ്ണയിക്കപ്പെടുന്നത് 9/11 സംഭവത്തോടുകൂടിയാണ്. ഇരട്ട ഗോപുര അക്രമത്തിനു ശേഷം ഇസ്ലാമിന്റെ രാഷ്ട്രീയ മുഖം ഏറെ വികലമാക്കപ്പെടുകയും പ്രശ്നവൽക്കരിക്കപ്പെടുകയും ചെയ്തു.ഈയൊരു ഘട്ടത്തിലാണ് ആഗോള മുസ്ലീങ്ങൾക്കൊരു രാഷ്ട്രീയ മാതൃകയായി ഗാന്ധിജിയെ പരിചയപ്പെടുത്തുന്നത്.ഗാന്ധിജിയെ മാതൃകയായി അവതരിപ്പിക്കുക വഴി അദ്ധെഹത്തിന്റെ അഹിംസ സിദ്ധാന്തത്തെയാണ് പ്രധാനമായും എഞ്ചിനീയർ മുന്നോട്ട് വെക്കുന്നത്. അദ്ധെഹത്തിന്റെ രചനകളിൽ ഗാന്ധിയൻ സിദ്ധാന്താങ്ങളെ വിമോചന സങ്കൽപ്പങ്ങളായി വികസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്ഗാന്ധിയിൽ നിന്നും പ്രചോധനമുൾകൊണ്ടാവണം ബഹുജന രാഷ്ട്രീയത്തെ കുറിച്ചും അദ്ധെഹം സംസാരിക്കുന്നത്. മുസ്ലീങ്ങളെ എഞ്ചിനീയർ രണ്ട് ദ്വന്ദ്വങ്ങളായി നിർത്തുന്നു. ഒന്നു വരേണ്യ മുസ്ലീമും (elite muslim) മറ്റെത് മുസ്ലീം ബഹുജന (Muslim Maടട) വുമാണ്. ബഹുജന രാഷ്ട്രീയത്തെ കുറിച്ചുളള ഗാന്ധിജിയുടെ നിലപാട് എഞ്ചിനിയറെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അദ്ധെഹം മുന്നോട്ടു വെക്കുന്ന ദ്വന്ദ്വ സങ്കൽപ്പം ഇന്നത്തെ മതപരമായ വ്യവഹാരങ്ങളിൽ ഏറെ പ്രസക്തമാണ്. ഒരിക്കൽ ഒരു സുഹൃത്തുമായി മതത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ എല്ലാ കാലത്തും ഭൂരിപക്ഷ സമൂഹമായി നിലകൊണ്ടത് മതവിശ്വാസികളാണെന്നും മതരഹിതരെ ഒരു സമൂഹം എന്ന നിലക്ക് പോലും അടയാളപ്പെടുത്താൻ സാധിക്കില്ല എന്നു ഞാൻ പറഞ്ഞു. അപ്പോൾ സുഹൃത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു വലിയൊരു വിഭാഗം മനുഷ്യർ മതത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും പുരോഹിതാധിപത്യം പുലർത്തുന്ന പണ്ഡിതന്മാരുടെ മതത്തെയാണ് ഇവർ പിൻപറ്റുന്നത് അതുകൊണ്ട് തന്നെ യഥാർത്ഥ മതത്തെ പിൻപറ്റുന്നവർ ന്യുനപക്ഷമാണെന്നും ബഹുഭൂരിപക്ഷവും ഇവരുടെ ചൂഷണത്തിനു വിധേയമായവരാണെന്നും സുഹൃത്ത് സമർത്ഥിക്കുന്നു. ഒരു പ്രതേക വിഭാഗം മാത്രം മതത്തെ യഥാർത്ഥ രീതിയിൽ ഗ്രഹിക്കുകയും മറ്റുള്ളവരുടെ മേൽ അതിനെ ചൂഷണോപാധിയായി ഉപയോഗിക്കുകയും ചെയ്യുമ്പോൾ മതത്തിന്റെ യഥാർത്ഥ വിമോചനമൂല്യങ്ങളാണ് തിരസ്കരിക്കപ്പെടുന്നത്.
ഒരു മതത്തെ സംബന്ധിച്ചിടത്തോളം അതിന്റെ അടിസ്ഥാനം ദൈവത്തെ കുറിച്ചുളള അവയുടെ കാഴ്ച്ചപ്പാടുകളാണ് ഇസ്ലാമിൽ ദൈവത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങൾ ചിന്താത്മകമാണ് ഖുർആന്റെ ആരംഭ സൂക്തം തന്നെ ലോകരക്ഷിതാവായ ദൈവത്തെ സ്തുതിക്കു വാനാണ് ആവശ്യപ്പെടുന്നത് അതുപൊലെ അവസാനിക്കുന്നത് ജനങ്ങളുടെ ഇല്ലാഹ്, ജനങ്ങളുടെ റബ്ബ് എന്നൊക്കെ പറഞ്ഞു കൊണ്ടാണ് ഇവിടെയൊക്കെയും ഒരു പ്രതേക മതത്തിന്റെയോ വംശത്തിന്റെയോ ദൈവമായിട്ടല്ല അല്ലാഹുവിനെ അവതരിപ്പിക്കുന്നത് മാത്രമല്ല വംശാടിസ്ത്ഥിത താൽപ്പര്യങ്ങളെല്ലാം ഇസ് ലാം പാടെ നിരാകരിക്കുന്നുണ്ട്.ദീൻ എന്നത് എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതാണ് ദൈവം എല്ലാവരുടെതും. ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനം സങ്കൽപ്പം. ഇതിൽ നിന്നും ഭിന്നമായി മതത്തെ വംശീയാധിപത്യത്തിലെക്ക് തരംതാഴ്ത്തുമ്പോഴാണ് വിമോചന ദൈവ ശാസ്ത്രത്തെ കുറിച്ച് ഉറക്കെ സംസാരികേണ്ടി വരുന്നത്

Friday, 21 October 2016

ഫെമിനിസം:ഒരു മതേതരോത്തര വായന

സ്ത്രീ സ്വത്വ വായനകൾ ഏറെ സങ്കീർണതകൾ നിറഞ്ഞതാണ് ചരിത്രത്തിൽ ഇതപര്യന്തം അതു കാണാൻ കഴിയും. ഒരു കാലത്ത് ഇത്തരം പ്രവണതകളോടു മൗനം പാലികേണ്ടി വന്നെങ്കിലും കാലം പിന്നീട് അതിനെ തിരുത്തി.പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ അവസാനത്തിൽ ഉയർന്നു വന്ന ഫെമിനിസ്റ്റ് സൈദ്ധാന്തികത സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പുത്തൻ വെളിച്ചമായിരുന്നു.ഈ കാലഘട്ടത്തിൽ പ്രധാനമായ ഊന്നൽ ഉണ്ടായത് സ്ത്രീ പുരുഷർക്കിടയിലെ അന്തരം ഇല്ലാതാകാനും വിവേചനം അവസാനിപ്പിക്കാനുമായിരുന്നു.തു
ടർന്നുള്ള ഘട്ടത്തിൽ പുരുഷന്റെ ആധിപത്യ മനോഭാവത്തോടുള്ള സംഘർഷമായിട്ടാണ് ഫെമിനിസം വികസിക്കുന്നത്.പുരുഷന്റെ ചോദ്യം ച്ചെയ്യപെടാത്ത അധികാരത്തെ പ്രശ്നവൽകരിക്കുകയും സ്ത്രീ ശബ്ദത്തെ പുറത്തു കൊണ്ടുവരാൻ പ്രയത്നികുകയും ച്ചെയ്തു. ഈയൊരു ഘട്ടം അവസാനിക്കുന്നത് പരിപൂർണ്ണ സ്വാതന്ത്രവാദത്തിലാണ്.സ്റ്റീ പൂർണ സ്വതന്ത്രയാവുകയാണ് വിമോചനത്തിന്റെ അടിസ്ഥാനം എന്നവർ വിശ്വസിച്ചു. ഇങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കാലത്തോട് സംവദിച്ചാണ് സ്ത്രീ ചരിത്രത്തിൽ നിലനിന്നിട്ടുള്ളത് എന്നാൽ ഏതൊരു ആശയത്തിനും സംഭവിക്കുന്നതു പോലെ ഫെമിനിസത്തിനും ചില അപചയങ്ങൾ സoഭവിച്ചിട്ടുണ്ട്. പാശ്ചാത്യ പ്രതലത്തിൽ ജന്മം കൊണ്ടതിനാൽ ഈ ആശയത്തിൻ ലിബറൽ മതേതര സ്വഭാവം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ വൈവിധ്യങ്ങളെ ഉൾക്കൊള്ളൻ കഴിയാത്തിടത്ത് അവ പരാജയപ്പെടുന്നു. മതേതര യുക്തിയാൽ സമ്പന്നമായ ഈ ആശയത്തിനു പക്ഷേ മതത്തോടു ഒരു രീതിയിലും സംവദിക്കാൻ കഴിഞ്ഞില്ല. സ്ത്രീ വിമോചന പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഇതൊരു തിരിച്ചടിയായിരുന്നു. ഈ പരിതസ്ഥിതി പുതിയൊരു ചുവടുവെപ്പിലേക്ക് ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രത്തെ നയിച്ചു. പടിഞ്ഞാറൻ പ്രതലത്തിൽ നിന്നും മാറി കൊണ്ടുള്ള മതാത്മക ചിന്തകൾ വെളിച്ചം കാണുന്നതും ഈ പശ്ചത്തലത്തിലാണ്.ഏറെ പ്രസിദ്ധിയാർജിച്ച ഒന്നാണ് ഇസ് ലാമിക ഫെമിനിസം ഒരേ സമയം വിമർശനങ്ങൾക്കും പ്രകീത്തനങ്ങൾക്കും വിധേയമായിട്ടുണ്ട് ഈ ആശയം. മറ്റിതര മതതത്വ ശാസ്ത്ര ങ്ങളെക്കാൾ ഇസ്ലാമിക ഫെമിനിസംചർച്ചയായത് അതിനോടുള്ള വിമർശനം കൊണ്ടു മാത്രമല്ല അനിഷേധ്യമായ അതിന്റെ വിമോചന മുല്യം കൊണ്ടു കൂടിയാണ്. മതത്തെ സ്ഥാപിത താൽപ്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന പുരോഹിതാധിപത്യത്തെ പ്രമാണിക അടിത്തറയിൽ നിന്നു കൊണ്ടു തന്നെ പ്രഹരിക്കാൻ ഇവർക്ക് കഴിഞ്ഞു. ഈ അർത്ഥത്തിൽ പ്രസിദ്ധീ യാർജിച്ച ഒരു കൃതിയാണ് ആമിന വദൂദിന്റെ ഖുർആന് ഒരു പെൺവായന. പൂർണാർത്ഥത്തിൽ ഇത്തരമൊരുവായനയെ അംഗീകരിക്കുന്നില്ലെങ്കിലും സാമൂഹികമായ അതിന്റെ പ്രസക്തിയെ ചോദ്യംച്ചെയ്യുന്നില്ല. നമ്മൾ ജീവിക്കുന്ന ബഹുസ്വര പശ്ചാത്തലത്തിൽ ഒരു പ്രത്യായശാസ്ത്രത്തിന്റെ പിൻബലത്തിൽ നിലനിൽക്കുക എന്നത് ഒരേ സമയം പ്രയാസ കരവും പ്രതിസന്ധിദായകവുമാണ്. ഇവിടെ സഹിഷ്ണുതയുടെ പ്രചാരകരാവുകയാണ് വേണ്ടത്. "തന്നിൽ നിന്നും വ്യത്യസ്തമായ ഒരാശയം സ്വീകരിക്കാനുള്ള സന്നദ്ധതയല്ല സഹിഷ്ണുത.വ്യത്യസ്തമായ ആശയങ്ങൾക്ക് ഇടമനുവദിക്കുന്നതിലൂടെ തങ്ങളുടെ ആശയങ്ങളെ അതുമായി ഒത്തു നോക്കാനും സ്വന്തം ആശയത്തിന്റെ വികസിത സ്വഭാവം  സാക്ഷാത്കരിക്കാനും കഴിയുമെന്നുള്ള ഒരു സ്വയം ബോധ്യമാണ് " (കെ.ഇ.എൻ). ഇടതുപക്ഷ ചിന്തകനായ കെ.ഇ.എൻ ബഹുസ്വര സംവാദങ്ങളിൽ പ്രസിദ്ധനാണ്.അദ്ധേഹം മുന്നോട്ട് വെക്കുന്ന പരിഹാര മാർഗം ആരോഗ്യ പരമായ സംവാദമാണ്. 'ചിലതി'നോടുള്ള അസഹിഷ്ണുതയും മറ്റു 'ചിലതി'നോടുള്ള ആരാധനയും നിലനിൽക്കുന്ന സാമുഹിക പശ്ചാത്തലം സംവാദങ്ങൾക്ക് പുതിയ മാനം നൽകുന്നുണ്ട്.

 മതേതരത്തോര വായനയുടെ പ്രസക്തി

  രണ്ടു കാരണങ്ങളാണ് പുതിയ വായനക്ക് ആക്കം കൂട്ടുന്നത്. ഒന്ന്, മതത്തെ നിർവചിക്കുന്നിടത്തേ മതേതരത്വത്തിന്റെ സൈദ്ധാന്തിക ദാരിത്രം രണ്ട്, മതത്തിന്റെ വ്യതിരിക്തമായ കാഴ്ച്ചപ്പാടും. കാമ്പസുകളെ മുൻനിർത്തി മതേതരത്വത്തിന്റെ പോരായ്മയെ ചൂണ്ടിക്കാട്ടുന്ന കെ.അഷ്റഫിന്റെ ലേഖനം പ്രസക്തമാണ്. ഒരു കാലത്ത് ഉയർന്നു വന്ന മഫ്ത വിവാദത്തിന്റെ മതേതര വായനയെ കുറിച്ച് അദ്ധെഹം പറയുന്നതിങ്ങനെ: "മഫ്ത ഒരു വ്യക്തിയുടെ അവകാശത്തിന്റെ പൂർത്തീകരണമാണ്. ഇതാണ് മഫ്ത അനുകൂലമായി ഉയർന്നു വന്ന പ്രധാന വാദഗതി. ഇത് ലിബറൽ സെക്കുലർ അവകാശത്തിന്റെ പൂർത്തികരണമാണ്.മിക വിദ്യാർത്ഥി സംഘടനകളും ഈ ആംഗിളിൽ നിന്നു കൊണ്ടാണ് മഫ്ത പ്രശ്നത്തെ സമീപിച്ചത്.ഇവിടെ ഇങ്ങനെ ഇടപെടുന്ന വിദ്യാർത്ഥി സംഘടനകൾ ഉന്നയിക്കുന്ന അവകാശം എന്ന പ്രശ്നം ( Right discourse) മഫ്ത ധരിക്കുന്ന ഒരു ഇസ് ലാമിക പ്രവർത്തകയുടെയോ അല്ലെങ്കിൽ സാധാരണ മുസ്ലീം സ്ത്രീയുടെയോ താൽപ്പര്യത്തെ പൂർത്തികരിക്കുന്നില്ല. ഇവിടെ സംഭവിക്കുന്നത് മതത്തെ സെക്കുലറിസം നിർവചിക്കുന്നതാണ്".മാത്രമല്ല ചിരിത്രത്തിൽ സെക്കുലറിസം നിലനിന്നിരുന്നത് അവർക്ക് സൗകര്യമുള്ള മുഖത്തെ കുറിച്ച് സംസാരിച്ചാണ് എന്നും അദ്ധഹം കൂട്ടി ചേർക്കുന്നു.മറുഭാഗത്ത് സബാ മഹ്മൂദിന്റെ നീരിക്ഷണം സൂചിപ്പിക്കുന്നത് ഇങ്ങനെ. മുസ്ലീം സ്ത്രീക്ക് മഫ്ത എന്നുള്ളത് കേവലമായ വ്യക്തി അവകാശത്തിന്റെ പൂർത്തികരണം മാത്രമല്ലെന്നും മറിച്ച് ദൈവവും മനുഷ്യനും തമ്മിലുള്ള വിശുദ്ധ ബന്ധത്തിന്റെ  പൂർത്തികരണം കൂടിയാണ്.ഇത് ലിബറൽ വ്യക്തി അവകാശത്തിന്റെ പരിധിയിൽ നിന്നും പുറത്ത് പോകുന്നു